വയലറിവുതേടി കുട്ടികള്‍
Posted on: 03 Aug 2015
കുമ്പള: പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാലാംതരത്തിലെ കുട്ടികള്‍ വയലിലിറങ്ങി. 'വയലും വനവും' എന്ന പാഠഭാഗത്തെ ആസ്പദമാക്കി ആവാസവ്യവസ്ഥയെക്കുറിച്ച് നേരിട്ടുള്ള അനുഭവത്തിനായാണ് കുട്ടികള്‍ കുളവും വയലും കുന്നുകളും തേടിയിറങ്ങിയത്. കുമ്പള ബംബ്രാണ ജി.ബി.എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥികളാണ് വയല്‍യാത്ര നടത്തിയത്. പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകതയും കുളവും വയലും കുന്നുകളും നിലനിര്‍ത്തുന്നതിന്റെ പ്രസക്തി മനസ്സിലാക്കുന്നതിനും യാത്ര സഹായകമായി.