ജനകീയപ്രതിരോധം; കരിന്തളത്തുനിന്ന് 750 പേര്
Posted on: 03 Aug 2015
കരിന്തളം: വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, കാര്‍ഷിക-മത്സ്യ മേഖലകളെ തകര്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുക, എന്‍.ആര്.ഇ.ജി. തൊഴില്‍ദാന പദ്ധതി സംരക്ഷിക്കുക, അഴിമതിക്കെതിരെ ജാഗരൂകരാകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.എം. 11-ന് നടത്തുന്ന ജനകീയപ്രതിരോധത്തില്‍ കരിന്തളം ഈസ്റ്റ് ലോക്കലില്‍നിന്ന് 750 പേരെ പങ്കെടുപ്പിക്കാന്‍ സി.പി.എം. കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. സമരത്തിന്റെ പ്രചാരണാര്‍ഥം നടത്തുന്ന കാല്‍നടജാഥയ്ക്ക് എട്ടിന് മീര്‍കാനം, കാലിച്ചാമരം, കരിന്തളം എന്നിവിടങ്ങളില്‍ സ്വീകരണംനല്കും. രണ്ട്, മൂന്ന്, നാല് തീയതികളില്‍ ബ്രാഞ്ചുകളില്‍ കുടുംബയോഗവും നടത്തും. യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം സാബു അബ്രഹാം, എന്‍.കെ.തന്പാന്, പാറക്കോല്‍ രാജന് എന്നിവര്‍ പ്രസംഗിച്ചു. കരിന്തളം വെസ്റ്റ് ലോക്കലില്‍നിന്ന് ജനകീയ പ്രതിരോധത്തില്‍ 1000 പേരെ പങ്കെടുപ്പിക്കും. എന്‍.രമണന് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജനാര്ദനന്, കെ.പി.നാരായണന്, എം.ലക്ഷ്മി, എന്‍.കെ.തന്പാന്, പാറക്കോല്‍ രാജന്, വി.സുധാകരന് എന്നിവര്‍ പ്രസംഗിച്ചു. കാല്‍നടജാഥയ്ക്ക് കാട്ടിപ്പൊയില്‍, പരളം, കക്കോട്, കിളിയളം, കൊല്ലമ്പാറ എന്നിവിടങ്ങളില്‍ സ്വീകരണംനല്കും.