ബസ്സ്റ്റാന്‍ഡിനു സമീപത്തെ മരം ഭീഷണിയായി
Posted on: 03 Aug 2015
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി. റോഡ്പദ്ധതിക്കായി മരം മറിച്ചുമാറ്റിയപ്പോള് മുറിക്കാത്ത മരം ഭീഷണിയായി. കോട്ടച്ചേരി ബസ്സ്റ്റാന്‍ഡിനു സമീപത്തെ ഒരു ഭാഗത്തേക്ക് മാത്രമായി കൊമ്പുകള്‍ ചാഞ്ഞുനില്ക്കുന്ന ബദാം മരമാണ് ഭീഷണി ഉയര്‍ത്തുന്നത്. തിരക്കേറിയ റോഡിലേക്കും ഓട്ടോസ്റ്റാന്ഡിലേക്കുമാണ് മരത്തിന്റ കൊമ്പുകള്‍ ചാഞ്ഞുനില്‍ക്കുന്നത്. ഒരുഭാഗത്തേക്കു മാത്രമായി ചാഞ്ഞ കൊമ്പുകള്‍ ചെറിയ കാറ്റില്‍പ്പോലും ആടിയുലയുന്നത് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരെയും യാത്രക്കാരെയും ഭീതിയിലാക്കുന്നു.