കര്‍മസമിതി രൂപവത്കരിച്ചു

Posted on: 03 Aug 2015രാജപുരം: നന്ദാരപദവ്-ചെറുപുഴ മലയോര ഹൈവേ താലൂക്ക് ആസ്ഥാനവുമായി ബന്ധപ്പെടുത്തണമെന്നാവശ്യപ്പെട്ട് കര്‍മസമിതി രൂപവത്കരിച്ചു. പടുപ്പ്, ആനക്കല്ല്, മാലക്കല്ല്, കള്ളാര്‍ വഴിയുള്ള പാതയാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാറിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, നാറ്റ്പാക്ക് മാലക്കല്ല്, ആനക്കല്ല് റോഡ് ഒഴിവാക്കി വിജനപ്രദേശങ്ങളിലൂടെ റൂട്ട് നിര്‍ണയിച്ചത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവും അപ്രായോഗികവുമാണെന്ന് യോഗം വിലയിരുത്തി. രാജപുരത്തു ചേര്‍ന്നയോഗത്തില്‍ ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.യു.തോമസ്, എം.സി.എ.ലത്തീഫ്, കെ.ടി.ജോസ്, വി.കുഞ്ഞിക്കണ്ണന്‍, ടോമി വാഴപ്പള്ളി, സി.ടി.ലൂക്കോസ്, കെ.കെ.ജെന്നി എന്നിവര്‍ സംസാരിച്ചു. മലയോര വികസനസമിതി സെക്രട്ടറി ജോസഫ് കനകമൊട്ട പ്രബന്ധം അവതരിപ്പിച്ചു. ഭാരവാഹികള്‍: ഫാ. ഷാജി വടക്കേത്തൊട്ടി (ചെയ.), വി.കുഞ്ഞിക്കണ്ണന്‍ (കണ്‍.).

More Citizen News - Kasargod