'നിറപ്പകിട്ട്' സംഗീത റിയാലിറ്റി മത്സരം

Posted on: 03 Aug 2015



നീലേശ്വരം: പ്രവാസി കൂട്ടായ്മയായ 'നിറം നീലേശ്വരം' ആഗസ്ത് എട്ടിന് നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ 'നിറപ്പകിട്ട്' റിയാലിറ്റി ഷോ മത്സരങ്ങള്‍ നടത്തും. ഇതിനുമുന്നോടിയായി ജില്ലയിലെ മികച്ച ഗായിക-ഗായകന്മാരെ കണ്ടെത്താന്‍ പ്രാഥമിക ഓഡിഷന്‍ റൗണ്ട് മത്സരം സംഘടിപ്പിച്ചു. ചടങ്ങില്‍ നിറപ്പകിട്ടിന്റെ ബ്രോഷര്‍ പ്രകാശനവും ഉണ്ടായിരുന്നു. സിനിമാനടന്‍ റിതേഷ് അരമന ഉദ്ഘാടനംചെയ്തു. ടി.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. എം.ടി.രാമചന്ദ്രന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. സി.എം.രാജു, കുഞ്ഞി നീലേശ്വരം, സി.കെ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നിറപ്പകിട്ടിന്റെ ഭാഗമായി സിനിമാതാരം ജഗദീഷിന്റെ കോമഡി ഗാനമേളയും ഉണ്ടായിരിക്കും.

More Citizen News - Kasargod