അവധിദിവസം ഗ്രാമപ്പഞ്ചായത്ത് കാര്യാലയം പ്രവര്‍ത്തിച്ച് കലാമിന് ആദരാഞ്ജലി

Posted on: 03 Aug 2015ചെറുവത്തൂര്‍: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി ചെറുവത്തൂരില്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയം ഞായറാഴ്ച തുറന്നുപ്രവര്‍ത്തിച്ചു. സെക്രട്ടറി കെ.മോഹന്‍ദാസും മറ്റ് മുഴുവന്‍ ജീവനക്കാരും ഹാജരായി വൈകിട്ടുവരെ ജോലിചെയ്തു.
രാവിലെ പ്രസിഡന്റ് സി.കാര്‍ത്ത്യാനിയുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്ന് ആദരാഞ്ജലിയര്‍പ്പിച്ചശേഷമാണ് ജീവനക്കാര്‍ ജോലിതുടങ്ങിയത്. വൈസ് പ്രസിഡന്റ് കെ.നാരായണന്‍, കെ.ശ്രീധരന്‍, ഇ.ബാലകൃഷ്ണന്‍, കെ.മോഹന്‍ദാസ്, പി.മധുസൂദനന്‍, കെ.അനീഷ്‌കുമാര്‍, കെ.കുഞ്ഞിക്കൃഷ്ണന്‍, പ്രദീപ്കുമാര്‍, പി.പി.സുനിത, പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod