കാര്‍ഷികബാങ്കിന്റെ ലാഭം അരക്കോടി കടന്നു

Posted on: 03 Aug 2015



ചെര്‍ക്കള: ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് 2014-15 വര്‍ഷത്തില്‍ അരക്കോടി രൂപയിലേറെ ലാഭം നേടി. 2014 മാര്‍ച്ചില്‍ 16 കോടി രൂപയായിരുന്ന വായ്പാ കുടിശ്ശിക ഇപ്പോള്‍ ഏഴ് കോടിയായി കുറഞ്ഞു. ബാങ്ക് കൈവരിച്ച നേട്ടം സംസ്ഥാന കാര്‍ഷിക വികസന ബാങ്കില്‍നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ഏറെ സഹായകമാകും.
സംസ്ഥാനത്തെ 64 പ്രാഥമിക ബാങ്കുകളില്‍ ഭീമമായ കുടിശ്ശികയെത്തുടര്‍ന്ന് നഷ്ടത്തില്‍ പ്രവര്‍ത്തിച്ച ഏഴ് ബാങ്കുകളിലൊന്നായിരുന്നു കാസര്‍കോട്. ഇപ്പോള്‍ ആ ചീത്തപ്പേരാണ് മാറികിട്ടിയത്. 13,000 അംഗങ്ങളാണ് ബാങ്കിലുള്ളത്.
വായ്പ കുടിശ്ശിക 30 ശതമാനത്തില്‍ താഴെയായി കുറഞ്ഞതിനാല്‍ അംഗങ്ങള്‍ക്ക് 45 ലക്ഷം രൂപവരെ വായ്പ ലഭിക്കും.

More Citizen News - Kasargod