സമഗ്രമായ അന്വേഷണം വേണം -സി.പി.ഐ.

Posted on: 03 Aug 2015മഞ്ചേശ്വരം: വോര്‍ക്കാടി ഗ്രാമപ്പഞ്ചായത്ത് ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നതായി സി.പി.ഐ. ആരോപിച്ചു. ഇതുവരെ റജിസ്റ്ററില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് എളുപ്പത്തില്‍ ചേര്‍ക്കാവുന്ന തരത്തില്‍ നിലവില്‍ റജിസ്റ്റര്‍ചെയ്തവരുടെ പേരുകള്‍ വെട്ടിമാറ്റുകയും പുതിയ പേരുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍പറത്തി തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ സമഗ്രമായ അന്വേഷണംനടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സി.പി.ഐ. വോര്‍ക്കാടി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

More Citizen News - Kasargod