വേദനയില്പുളയുന്ന മഹ്സൂഫയ്ക്ക് സാന്ത്വനംതേടി കൂട്ടുകാര്‍
Posted on: 03 Aug 2015
കുമ്പള: കാലിന് നീരുവന്ന് വേദനയില്‍ കഴിയുന്ന നാലാംക്ലാസുകാരിക്ക് സ്നേഹസ്പര്‍ശവുമായി അധ്യാപകരും കൂട്ടുകാരുമെത്തി. ബംബ്രാണവയലിലെ മൊയ്തീന്റെ മകള്‍ ഖദീജത്ത് മഹ്സൂഫ (ഒമ്പത്)യാണ് ലിങ്ഫോഡിയ എന്ന രോഗത്താല്‍ വേദനതിന്ന് കഴിയുന്നത്. കുമ്പള ഗവ. യു.പി. സ്കൂളിലെ നാലാംതരം വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുമിടുക്കി. രോഗംകൊണ്ട് കഷ്ടപ്പെടുന്ന മഹ്സൂഫയെ കാണാനും ആശ്വസിപ്പിക്കാനുമാണ് സഹപാഠികളെത്തിയത്.
രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പാണ് രോഗത്തിന്റെ തുടക്കം. കാലില്‍ നീരുവന്നായിരുന്നു തുടങ്ങിയത്. ചിലപ്പോള്‍ അസഹ്യമായ വേദനയും. പിന്നീട്, നീര് പൊട്ടിയൊലിക്കാന്‍ തുടങ്ങി. വേദനയില്‍ നിലവിളിക്കുന്ന മഹ്സൂഫയെ കാസര്‍കോട്, പരിയാരം, മംഗലാപുരം തുടങ്ങിയിടങ്ങളിലെ ആസ്പത്രികളില്‍ ചികിത്സിച്ചു. വിദഗ്ധചികിത്സ കിട്ടിയാല്‍ ഈ ഒമ്പതുവയസ്സുകാരിയുടെ രോഗം മാറുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിത്യവൃത്തിക്കുപോലും പ്രയാസപ്പെടുന്ന മൊയ്തീന്റെ കുടുംബത്തിന് മകളുടെ ചികിത്സയ്ക്കായി കൂടുതല്‍ പണം കണ്ടെത്താനുള്ള ശേഷിയില്ല. കൂലിപ്പണിക്കാരനായ മൊയ്തീന്റെ 12 മക്കളില്‍ 11-ാമത്തെതാണ് മഹ്സൂഫ.
വേദനയുടെ കറുത്തദിനങ്ങളില്നിന്ന് ഈ കുഞ്ഞിനെ കരകയറ്റാന്‍ ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് മൊയ്തീനുംകുടുംബവും.