നഗരസഭാ ഓഫീസ് രണ്ടാം ശനിയാഴ്ച പ്രവര്‍ത്തിക്കും

Posted on: 03 Aug 2015കാസര്‍കോട്: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാമിനോടുള്ള ആദരസൂചകമായി കാസര്‍കോട് നഗരസഭാ കാര്യാലയം ആഗസ്ത് എട്ടിന് തുറന്നുപ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

അധ്യാപക ഒഴിവ്
കാസര്‍കോട്:
ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സുവോളജി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11ന് നടക്കും. ഫോണ്‍: 04998 243688.

തെക്കില്‍-ആലട്ടി റോഡ്: നിവേദനംനല്കി
കാസര്‍കോട്:
തെക്കില്‍-ആലട്ടി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അധികൃതര്‍ക്ക് നിവേദനംനല്കി. പ്രസിഡന്റ് കെ.ഗിരീഷ്, ജനറല്‍ സെക്രട്ടറി സി.എ.മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ കെ.ശങ്കരനായ്ക്ക് എന്നിവരാണ് പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിവേദനംനല്കിയത്.

More Citizen News - Kasargod