ഭൂരഹിതരില്ലാത്ത കേരളം: 12 കുടുംബങ്ങള്‍ക്ക് ഭൂമി അളന്നുകിട്ടിയില്ല
Posted on: 03 Aug 2015
കുമ്പള: യു.ഡി.എഫ്. സര്‍ക്കാറിന്റെ അഭിമാനനേട്ടമായി പറയുന്ന 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി പ്രകാരം പട്ടയം അനുവദിച്ച 12 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഭൂമി സ്വന്തമായില്ല. പ്രദേശവാസികളില്‍ ചിലരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് റവന്യൂ അധികൃതര്‍ ഭൂമി അളന്നുനല്കല് നിര്‍ത്തിവെച്ചതോടെയാണ് 12 കുടുംബങ്ങള്‍ക്ക് ഭൂമികിട്ടാതെയായത്. കുമ്പള ബംബ്രാണവില്ലേജിലെ സര്‍വേ 154 ഒന്നില്‍പ്പെട്ട സ്ഥലമാണ് 12 കുടുംബങ്ങള്‍ക്ക് മൂന്നുസെന്റ് വീതം അനുവദിച്ച് പട്ടയംനല്‍കിയത്.
എന്നാല്‍, സ്ഥലം അളന്നുനല്കുന്നതിനായി അധികൃതര്‍ എത്തിയപ്പോള്‍ പ്രദേശവാസികളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തുവന്നു. പ്രദേശത്തെ ചില ഉന്നത രാഷ്ട്രീയനേതൃത്വവും ഇതിനുപിന്നിലുണ്ടെന്ന് പറയപ്പെടുന്നു. ആരിക്കാടിയിലെ സക്കീന, ആസ്യമ്മ, കാസിം, ശശികല, സുബ്ബലക്ഷ്മി തുടങ്ങി പന്ത്രണ്ടുപേര്ക്കാണ് ബംബ്രാണയില്‍ ഭൂമി അനുവദിച്ച് പട്ടയംനല്കിയിട്ടുള്ളത്. നിലവില്‍ വാടകവീടുകളില്‍ കഴിയുന്ന ഈ 12 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് എന്ന് ഭൂമികിട്ടുമെന്ന് ഒരു നിശ്ചയവുമില്ല. ബംബ്രാണയില്‍ 12 കുടുംബങ്ങള്‍ക്ക് മൂന്നുസെന്റ് വീതം പട്ടയം നല്‍കിയിട്ടുണ്ടെന്നും തഹസില്‍ദാരുടെ ഉത്തരവുണ്ടെങ്കില്‍ മാത്രമേ ഭൂമി അളന്ന് കൊടുക്കാന്‍ പറ്റുകയുള്ളൂവെന്നും ബംബ്രാണ വില്ലേജ് ഓഫീസര്‍ ആന്റണി പറഞ്ഞു. ഭൂമിക്കായി വിേേല്ലജാഫീസിലും താലൂേക്കാഫീസിലും കയറിയിറങ്ങുന്നവര്‍ക്ക് 'സ്ഥലം നിങ്ങള്‍ക്ക് ലഭിക്കുമെന്ന' മറുപടിയല്ലാതെ എന്ന് ഭൂമി അളന്നുനല്കുമെന്ന കാര്യം പറയുന്നില്ലായെന്നാണ് ഈ കുടുംബങ്ങളുടെ ആശങ്ക.