മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യൂണിഫോം നല്‍കണം
Posted on: 03 Aug 2015
ഉദിനൂര്‍: എ.പി.എല്‍., ബി.പി.എല്‍. വേര്‍തിരിവില്ലാതെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യൂണിഫോം ലഭ്യമാക്കണമെന്ന് ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി വാര്‍ഷികപൊതുയോഗം ആവശ്യപ്പെട്ടു. ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ പഞ്ചായത്തുകളെ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഉദിനൂര്‍ റെയില്വേഗേറ്റിന്റെ മേല്പാലംപണി എത്രയുംപെട്ടെന്ന് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: പി.സുരേഷ് കുമാര്‍ (പ്രസി.), ഒ.കെ.രമേശന് (വൈ.പ്രസി.) പി. സിന്ധു (മദര്‍ പി.ടി.എ.പ്രസി.), വി.ഹരിദാസ് (സെക്ര.).