തീരദേശവാസികള്‍ക്ക് അരി വിതരണംചെയ്തു

Posted on: 03 Aug 2015



കാസര്‍കോട്: 'തീരം' സാംസ്‌കാരികസംഘടനയുടെ വ്യാസപൂര്‍ണിമാഘോഷത്തിന്റെ ഭാഗമായി തീരദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് അരി വിതരണംചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അരിവിതരണം ഉദ്ഘാടനംചെയ്തു. ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ വ്യാസപൂര്‍ണിമാചരണം ഉദ്ഘാടനംചെയ്തു. ഡോ. പി.എസ്.ഹരിറാം അധ്യക്ഷനായിരുന്നു. ആര്‍.ഗംഗാധരന്‍, പി.രമേശ്, പി.കെ.രാഹുലന്‍, നരേഷ് കോവില്‍, ജി.നാരായണന്‍, പി.കെ.ഷേര്‍ളി, ബാബുരാജ് രാഘവന്‍, മഹേഷ്ബാബു, രാമന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod