വികസനപദ്ധതികള്‍ക്ക് തുക അനുവദിച്ചു
Posted on: 03 Aug 2015
കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ തടത്തില്‍- കാര്യക്കൊച്ചി റോഡ് നിര്‍മ്മാണത്തിനും ടാറിങ്ങിനും കെ.കുഞ്ഞിരാമന് എം.എല്‍.എ. (ഉദുമ) യുടെ പ്രത്യേക ആസ്തിവികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ മംഗല്‍പ്പാടി പഞ്ചായത്തില്‍ ഉപ്പള എ.ഇ.ഒ. ഓഫീസിന് കുഴല്‍കിണര്‍ സ്ഥാപിക്കുന്നതിന് പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 11.26 ലക്ഷം രൂപയും അുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്കി.