ട്രോമാകെയര്‍ പരിശീലനം

Posted on: 03 Aug 2015



കാസര്‍കോട്: ട്രോമാകെയര്‍ സൊസൈറ്റി ഒമ്പതിന് കക്കാട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വളണ്ടിയര്‍ പരിശീലനം നല്‍കും. സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ നേതൃപരിശീലനം, പ്രഥമശുശ്രൂഷ, റോഡ്‌സുരക്ഷ എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വളണ്ടിയര്‍കാര്‍ഡ് നല്‍കും. റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് ശാസ്ത്രീയമായ അടിയന്തര ശുശ്രൂഷ നല്‍കുന്നതിന് വളണ്ടിയര്‍സേന രൂപീകരിക്കുകയാണ് ട്രാക്കിന്റെ ലക്ഷ്യം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സ്റ്റാമ്പ്‌സൈസിലുള്ള രണ്ട് ഫോട്ടോകളുമായി രാവിലെ ഒന്‍പത് മണിക്ക് എത്തിച്ചേരണം. ഫോണ്‍: 9446773180.

More Citizen News - Kasargod