ശുദ്ധജല മത്സ്യക്കൃഷി പരിശീലനം നല്കി
Posted on: 02 Aug 2015
ചെറുവത്തൂര്‍: മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ശുദ്ധജല മത്സ്യക്കൃഷിയില്‍ പരിശീലനം നല്കി. കട്ല, രോഹു, മൃഗാള്‍, ഗ്രാസ്കാര്‍പ്, സൈപ്രീനസ് എന്നീ ശുദ്ധജല മത്സ്യങ്ങള്‍ വളര്‍ത്തുന്ന രീതിയെക്കുറിച്ച് ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ഹാളിലായിരുന്നു പരിശീലനം. ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തുകളിലെ മത്സ്യകര്‍ഷകര്‍ പങ്കെടുത്തു. ഫിഷറീസ് എക്സ്െറ്റന്‍ഷന്‍ ഓഫീസര്‍ സി.വി.ഷൈനി, പ്രോജക്ട് അസിസ്റ്റന്റ് എ.വി.ശോഭ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.പദ്മനാഭന് എന്നിവര്‍ ക്ലാസെടുത്തു.