മരം നട്ട് ഉദുമക്കാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു

Posted on: 02 Aug 2015



ഉദുമ: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ആദരാഞ്ജലി അര്‍പ്പിച്ചത് മരങ്ങള്‍ നട്ടുകൊണ്ട്. ഉദുമക്കാരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയാണ് കലാമിന്റെ ഓര്‍മയ്ക്കായ് ഉദുമ ടൗണില്‍ മരം നട്ടത്. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. േവാളന്റിയര്‍മാരും പങ്കാളികളായി. പി.വി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ അഭിരാം, അബ്ദുല്ല ഉദുമ, ഷരീഫ് എരോല്‍, മുജീബ് മാങ്ങാട്, വിജയരാജ് ഉദുമ, അബ്ദുല്‍റഹിമാന്‍ എരോല്‍, ഷെരീഫ് നാലാംവാതുക്കല്‍ എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod