മുറുക്കാന്കടക്കാരന്റെ അടയ്ക്ക മോഷ്ടിച്ചു
Posted on: 02 Aug 2015
കാഞ്ഞങ്ങാട്: മുറുക്കാന്കടക്കാരന്റെ അടയ്ക്ക മോഷണംപോയി. കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡില്‍ മുറുക്കാന്‍കട നടത്തുന്ന പുല്ലൂരിലെ കുഞ്ഞിക്കണ്ണന്റെ കടയില്‍ സൂക്ഷിച്ച 400 അടയ്ക്കകളാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് മോഷണംപോയത്. കുഞ്ഞിക്കണ്ണന് ഭക്ഷണംകഴിക്കാന്‍ പോയ സമയത്തായിരുന്നു മോഷണം.