മഹിളാസംഘം ജാഗ്രതാസദസ്സ്
Posted on: 02 Aug 2015
കാസര്‍കോട്: കേരള മഹിളാസംഘം സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ജില്ല കമ്മിറ്റി ജാഗ്രതാസദസ്സ് സംഘടിപ്പിച്ചു. ഡോ. എ.സുബ്ബറാവു സ്മാരക ഹാളില്‍ നടന്ന പരിപാടി സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനംചെയ്തു. മഹിളാസംഘം ജില്ലാ പ്രസിഡന്റ് ലിബു അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥ് ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി പി.ഭാര്‍ഗവി, എം.അസിനാര്‍, ഇ.മാലതി, മേരി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.