വായ്പവിവാദം: പോലീസ് നടപടി ഹൈക്കോടതി തടഞ്ഞു
Posted on: 02 Aug 2015
തൃക്കരിപ്പൂര്‍: പിന്നാക്ക വികസന കോര്പ്പറേഷന് വായ്പയുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ എസ്.എന്‍.ഡി.പി. യൂണിയന് ഭാരവാഹികള്‍ക്കെതിരെയുള്ള പോലീസ് നടപടി ഹൈക്കോടതി തടഞ്ഞു. എസ്.എന്‍.ഡി.പി.യോഗം തൃക്കരിപ്പൂര്‍ യൂണിയന് സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ ഹൈക്കോടതിയില്‍ അഡ്വ. എം.രമേശ്ചന്ദ്രന്‍ നമ്പ്യാര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് തത്കാലം പോലിസ് അറസ്റ്റ് നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് അബ്രഹാം മാത്യു ഉത്തരവിട്ടത്. ചെറുകാനത്തെ വനജ ബാലകൃഷ്ണന്റെ പരാതിയില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം ചന്തേര പോലീസ് കേസെടുത്തതിനെത്തുടര്‍ന്നാണ് യൂണിയന് സെക്രട്ടറി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ആഗസ്ത് 6-ന് േകാടതി വീണ്ടും പരിഗണിക്കും.