കടലേറ്റം: ഉപ്പളയില്‍ വീട് തകര്‍ന്നു
Posted on: 02 Aug 2015
മഞ്ചേശ്വരം: ഉപ്പളയില്‍ കടലേറ്റത്തില്‍ വീട് തകര്‍ന്നു. ഉപ്പള വില്ലേജില്‍ മുസോടി കടപ്പുറത്താണ് കടലേറ്റം രൂക്ഷമായത്. മുസോടി കടപ്പുറത്തെ ബീഫാത്തിമയുടെ ഓടിട്ട വീടാണ് തകര്‍ന്നത്. ബീഫാത്തിമയെയും കുടുംബത്തെയും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സമീപത്തെ അബ്ദുള്ള, യൂസഫ്, മുഹമ്മദലി എന്നിവരുടെ വീടുകളും ഒരു ആരാധനാലയവും കടലേറ്റ ഭീഷണിയിലാണ്. കടല്‍ഭിത്തി കടന്ന് കടല്‍ക്കരയിലേക്ക് വന്നതാണ് കടലാക്രമണം രൂക്ഷമാകാന്‍ കാരണം.