'ആരാച്ചാര്‍' നോവലിനെക്കുറിച്ച് ചര്‍ച്ച നടത്തി

Posted on: 02 Aug 2015



കാസര്‍കോട്: വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'ആരാച്ചാര്‍' എന്ന നോവലിനെക്കുറിച്ച് കാസര്‍കോടന്‍ കൂട്ടായ്മ 'കലയുടെ അടുക്കള' പരിപാടിയുടെ ഭാഗമായി ചര്‍ച്ച സംഘടിപ്പിച്ചു.
എം.എ.റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി.എന്‍.ഗോപീകൃഷ്ണന്‍, ഇ.പി.രാജഗോപാലന്‍ എന്നിവര്‍ നോവലിനെക്കുറിച്ച് പ്രഭാഷണം നടത്തി. നോവലിസ്റ്റ് കെ.ആര്‍.മീരയുമായി സംവാദവുമുണ്ടായിരുന്നു. ജി.ബി.വത്സന്‍, രചന അബ്ബാസ് എന്നിവര്‍ സംസാരിച്ചു. സി.അനഘ ആരാച്ചാരെ ഏകാഭിനയത്തിലൂടെ അവതരിപ്പിച്ചു.

More Citizen News - Kasargod