ഡോ. എന്‍.കരുണാകരന് പുരസ്‌കാരം

Posted on: 02 Aug 2015വെള്ളരിക്കുണ്ട്: എളേരിത്തട്ട്് ഇ.കെ.നായനാര്‍ സ്മാരക ഗവ. കോളേജ് സാമ്പത്തികശാസ്ത്രവിഭാഗം തലവന്‍ ഡോ. എന്‍.കരുണാകരന് മദ്രാസ് ഐ.ഐ.ടി.യുടെയും വീനസ് അന്തര്‍ദേശീയ ഫൗണ്ടേഷന്റെയും ഫാക്കല്‍റ്റി അവാര്‍ഡ്. ഇന്ത്യന്‍ ഇക്കണോമിക്‌സ് ജേര്‍ണല്‍, ജേര്‍ണല്‍ ഓഫ് റൂറല്‍ ഡവലപ്പ്‌മെന്റ്, അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക് റിസര്‍ച്ച് റിവ്യൂ എന്നീ അന്താരാഷ്ട്ര മാസികകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിളവൈവിധ്യവും സുസ്ഥിരവികസനവും എന്നപേരില്‍ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂര്‍, ഭാരതീയാര്‍ സര്‍വകലാശാലകളില്‍ റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്‌സ് അസോസിയേഷന്‍, ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അസോസിയേഷന്‍, കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളില്‍ സ്ഥിരാംഗമാണ്.
കാസര്‍കോട് ഡയറ്റിലും കാസര്‍കോട് ഗവ. കോളേജിലും ജോലിചെയ്തിട്ടുണ്ട്. ബാനത്തെ പി.ഗോപാലന്‍ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ബീന. മക്കള്‍: അഭിരാം, അഭിഷേക്.

More Citizen News - Kasargod