ട്രാഫിക് ബോധവത്കരണ പരിപാടി
Posted on: 02 Aug 2015
ഓപ്പറേഷന് മണ്‍സൂണ്‍ പദ്ധതിയുടെ ഭാഗമായി കാലടി പോലീസ് നടത്തിയ ട്രാഫിക് ബോധവത്കരണ പരിപാടി
കാലടി: ഓപ്പറേഷന് മണ്‍സൂണ്‍ പദ്ധതിയുടെ ഭാഗമായി കാലടി പോലീസ് ശുഭയാത്ര എന്ന പേരില്‍ ട്രാഫിക് ബോധവത്കരണ പരിപാടി നടത്തി. ജനമൈത്രി പോലീസ്,നീലീശ്വരം എസ്.എന്‍.ഡി.പി. സ്കൂളിലെ സ്പെഷല്‍ പോലീസ് കേഡറ്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഇത്.
ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചവര്‍ക്ക് ഡി.വൈ.എസ്.പി. ഹരികൃഷ്ണന്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍സാം എന്നിവരുടെ നേതൃത്വത്തില്‍ സമ്മാനം നല്കി. ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു.