വര്‍ധിപ്പിച്ച പെന്‍ഷന്‍ ഓണത്തിനുമുമ്പ് നല്കണം

Posted on: 01 Aug 2015



തൃക്കരിപ്പൂര്‍: നിര്‍മാണത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് പ്രഖ്യാപിച്ച വര്‍ധിപ്പിച്ച പെന്‍ഷന്‍ ഓണത്തിനുമുമ്പ് വിതരണംചെയ്യണമെന്ന് കെട്ടിടനിര്‍മാണ മസ്ദൂര്‍ സഭ എച്ച്.എം.എസ്. പെന്‍ഷന്‍ ഫോറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
എം.കെ.നാരായണന്‍ അധ്യക്ഷതവഹിച്ചു. വി.വി.വിജയന്‍ ഉദ്ഘാടനംചെയ്തു. വി.വി.അമ്പാടി, കെ.രവീന്ദ്രന്‍, കെ.ചന്ദ്രന്‍, പി.കുഞ്ഞിരാമന്‍, എ.വി.കുഞ്ഞിക്കണ്ണന്‍ ആചാരി, കുഞ്ഞിക്കണ്ണന്‍ ബോവിക്കാനം എന്നിവര്‍ സംസാരിച്ചു. പി.വി.തമ്പാന്‍ സ്വാഗതവും പി.വി.ബാലന്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod