ശില്പശാല
Posted on: 01 Aug 2015
നീലേശ്വരം: മുനിസിപ്പാലിറ്റി ലൈബ്രറി നേതൃസമിതിയുടെയും പള്ളിക്കര പീപ്പിള്‍സ് റീഡിങ് റൂം ആന്‍ഡ് ലൈബ്രറിയുടെയും നേതൃത്വത്തില്‍ ലൈബ്രറി ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. പി.പ്രഭാകരന് ഉദ്ഘാടനംചെയ്തു. പി.വി.കുഞ്ഞിരാമന് അധ്യക്ഷതവഹിച്ചു. ടി.വി.കൃഷ്ണന്, ടി.രാജന് എന്നിവര്‍ ക്ലാസെടുത്തു.
ഗ്രന്ഥശാലപ്രസ്ഥാനത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചു. സപ്തംബര്‍ എട്ടുമുതല്‍ 14വരെ ഗ്രന്ഥശാലാവാരമായി ആഘോഷിക്കും.