നല്ല കുടുംബം പദ്ധതി തുടങ്ങി
Posted on: 01 Aug 2015
ചിറ്റാരിക്കാല്‍: മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സാന്‍ജോസ് പ്രൊവിന്‍സ് നടപ്പാക്കുന്ന നല്ല കുടുംബം പദ്ധതിക്ക് തുടക്കമായി. കുടുംബജീവിതത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ നേരിടാന്‍ യുവാക്കളെ പ്രാപ്തരാക്കാനാണ് പദ്ധതി. ഫാ. അഗസ്റ്റ്യന്‍ പാണ്ഡിയേന്മാക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിസ്റ്റര്‍ മേരിജോസ് അധ്യക്ഷയായിരുന്നു. റോബിന് അരീപ്പറമ്പില്‍, അനില്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. മാത്യു തെള്ളിയില്‍, സിസ്റ്റര്‍ ടെസ്സിന്, സിസ്റ്റര്‍ മേരിജോ എന്നിവര്‍ ക്ലാസെടുത്തു.