കാര്ത്തികേയന് ബസ്സിന് ജനപ്രിയ പുരസ്കാരം
Posted on: 01 Aug 2015
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ബീരിച്ചേരി വഴി പയ്യന്നൂരിലേക്ക് സര്‍വീസ് നടത്തുന്ന ജനപ്രിയ ബസ്സിന് എം.എസ്.എഫ്. ബീരിച്ചേരി ശാഖ കമ്മിറ്റി ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ സ്മാരക ജനപ്രിയ പുരസ്കാരത്തിന് കെ.എല്‍.13.എല്‍. '88 കാര്ത്തികേയന്' ബസ്സ് തിരഞ്ഞെടുക്കപ്പെട്ടു.
യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, വിദ്യാര്‍ഥികളോടുള്ള സ്നേഹസമീപനം, ശുചിത്വം, കൃത്യത, േവഗതനിയന്ത്രണം എന്നിവ അടിസ്ഥാനമാക്കിയാണ് യാത്രക്കാര്‍ പ്രിയബസ്സിനെ തിരഞ്ഞെടുത്തത്. 40-ഓളം ബസ്സുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടില്‍ വൈശാലി, ആരോമല്‍, ക്ഷേത്രപാലക, കല്യാണ്‍ ബസ്സുകള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു.
റൂട്ടിലെ ബസ്സുകളുടെ മത്സര ഓട്ടവും ചില ബസ് ജീവനക്കാര്‍ യാത്രക്കാരോട് കാട്ടുന്ന മോശം സമീപനവും നിരന്തരപ്രശ്നങ്ങള്ക്കിടയാക്കുകയും അച്ചടക്കത്തോടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍പോലും ആക്ഷേപങ്ങള്ക്കിരയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. രണ്ടുമാസം ബസ്സുകള്‍ നിരീക്ഷിച്ചും എസ്.എം.എസ്. വോട്ടിങ്ങിലൂെട യാത്രക്കാരുടെ അഭിപ്രായം തേടിയും പരാതിപ്പെട്ടി സ്ഥാപിച്ചുമാണ് തിരഞ്ഞെടുപ്പ് നടന്നത്. എസ്.എം.എസ്. വോട്ടിങ്ങില്‍ 3700 പേര് പങ്കെടുത്തു.
പുരസ്കാരം ശനിയാഴ്ച 10.30ന് ശിഹാബ് തങ്ങള്‍ ദിനത്തില്‍ ബീരിച്ചേരിയില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സമ്മാനിക്കും. 3001 രൂപയും മെമന്റോയുമാണ് പുരസ്കാരം. പത്രസമ്മേളനത്തില്‍ സി.സമീര്‍, ടി.വി.കുഞ്ഞബ്ദുള്ള, ടി.പി.അഹമ്മദ് ഹാജി, മര്‍സൂഖ് റഹ്മാന്, വി.പി.അസറുദ്ദീന്, അമീന് കൂലേരി, വി.പി.മഷൂദ്, വി.പി.പി.ഷുഹൈബ് എന്നിവര്‍ പങ്കെടുത്തു.