തൃക്കരിപ്പൂരില്‍ ഇന്നുമുതല്‍ ട്രാഫിക് പരിഷ്കാരം
Posted on: 01 Aug 2015
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ ശനിയാഴ്ചമുതല്‍ ഗതാഗതപരിഷ്കാരം നിലവില്‍വരും. ബസ്സ്റ്റാന്‍ഡ് ബസ്സുകള്‍ക്കും ടാക്സികള്‍ക്കും പാര്‍ക്കിങ്ങായി മാറും. സ്വകാര്യവാഹനങ്ങള്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശനമില്ല. ബസ്സ്റ്റാന്‍ഡ് മുതല്‍ വില്ലേജ് ഓഫീസ് വരെ നടക്കാവ് റോഡിന് കിഴക്കുഭാഗത്തും റെയില്വേസ്റ്റേഷന് റോഡില്‍ മിനിസ്റ്റേഡിയം പരിസരത്തും സ്വകാര്യവാഹനങ്ങള്‍ നിര്‍ത്തിയിടണം.
മത്സ്യമാര്‍ക്കറ്റിന്റെ തെക്കേ പ്രവേശനഭാഗത്ത് റിക്ഷകള്‍ കയറ്റിയിടുകയും കെ.എം.കെ.യ്ക്ക് മുന്നില്‍ റിക്ഷനിര്ത്തിയിടുന്നത് ഒഴിവാക്കുകയും വേണം. മാര്‍ഗതടസ്സമായി നിലനിന്നിരുന്ന മാര്‍ക്കറ്റിന് കിഴക്കുഭാഗത്തെ പഞ്ചായത്തുവക കെട്ടിടം പൊളിച്ചുമാറ്റുന്നപ്രവൃത്തി തുടങ്ങി. ഇരുചക്രവാഹനങ്ങള്‍ നെഹ്രു സ്തൂപം മുതല്‍ ഹൈസ്കൂള്‍വരെ റോഡരികില്‍ പാര്‍ക്ക്ചെയ്യണം. നടക്കാവ് വടക്കേകൊവ്വല്‍ റോഡിലേക്ക് വണ്‍വേ സംവിധാനമായിരിക്കും. നടക്കാവ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ വില്ലേജ് ഓഫീസ് റോഡ് വഴി ടൗണിലേക്ക് പ്രവേശിക്കണം. ട്രാഫിക് പരിഷ്കാരവുമായി മുഴുവനാളുകളും സഹകരിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ അറിയിച്ചു.