സംഘാടകസമിതി രൂപവത്കരിച്ചു

Posted on: 01 Aug 2015



കാസര്‍കോട്: സപ്തംബര്‍ 17, 18 തീയതികളില്‍ കാസര്‍കോട്ട് നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ.) സംസ്ഥാനസമ്മേളനത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. യോഗത്തില്‍ എം.ഒ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍റസാഖ്, ഇ.ചന്ദ്രശേഖരന്‍, നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, കെ.പ്രേംനാഥ്, എന്‍.പത്മനാഭന്‍, ഉണ്ണിക്കൃഷ്ണന്‍ പുഷ്പഗിരി എന്നിവര്‍ പ്രസംഗിച്ചു. സംഘാടകസമിതി ഭാരവാഹികള്‍: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. (ചെയ.), ടി.ഇ.അബ്ദുള്ള (വര്‍ക്കിങ് ചെയ.), എം.ഒ.വര്‍ഗീസ് (ജന. കണ്‍.!)

More Citizen News - Kasargod