ബീഡിവ്യവസായത്തെ തകര്‍ക്കരുത് -എ.ഐ.ടി.യു.സി.

Posted on: 01 Aug 2015



കാസര്‍കോട്: ബീഡിവ്യവസായത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് എ.ഐ.ടി.യു.സി. താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബീഡിവ്യവസായം നിലനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ ബജറ്റില്‍ ബീഡിക്ക് 14.5 ശതമാനം വില്പനനികുതി ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ബീഡിവ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണ്. കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ ബീഡിത്തൊഴില്‍ ഇല്ലാതാകുന്ന സ്ഥിതിയാണ്. യോഗത്തില്‍ എം.സജ്ജീവ ഷെട്ടി, സെക്രട്ടറി ടി.കൃഷ്ണന്‍, സജ്ജീവ റൈ, പി.എന്‍.ആര്‍.അമ്മണ്ണായ, സുരേഖ മഞ്ചേശ്വരം, ബേബി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod