മെഡിക്കല്‍ ക്യാമ്പ്
Posted on: 01 Aug 2015
കാസര്‍കോട്: സര്‍വശിക്ഷാ അഭിയാന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഉപജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍നിന്നുള്ള കേള്‍വി-കാഴ്ച തകരാറുകളുള്ള കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. തകരാറുകള്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് പിന്നീട് ഉപകരണങ്ങള്‍ വിതരണംചെയ്യും. ഡോ. വാരുണി, ഡോ. ഷൈന എന്നിവര്‍ കുട്ടികളെ പരിശോധിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ജി.നാരായണന് ഉദ്ഘാടനംചെയ്തു. ബി.പി.ഒ. മുഹമ്മദ്സാലി, ട്രെയിനര്‍ കെ.സുരേന്ദ്രന്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ അയൂബ് ഖാന്, സിന്ധു, കെ.ശ്രുതി, എം.സജിനി, കെ.സി.തുഷാര, കെ.റോജ എന്നിവര്‍ സംസാരിച്ചു.