കുരുന്നുകള്‍ക്ക് പഠനസൗകര്യം ഒരുക്കി സൗഹൃദക്കൂട്ടായ്മ
Posted on: 01 Aug 2015
പുല്ലൂര്‍:പുല്ലൂര്‍ ഗവ. യു.പി. സ്കൂളിലെ പ്രീപ്രൈമറി വിഭാഗം കുട്ടികള്‍ക്ക് പഠനാന്തരീക്ഷം ഒരുക്കാന്‍ സൗഹൃദക്കൂട്ടായ്മ. പ്രീപ്രൈമറിവിഭാഗം കെട്ടിടത്തില്‍ സൗജന്യമായി വൈദ്യുതി എത്തിക്കാന്‍ രക്ഷിതാക്കളും സമീപത്തെ ഗവ. ഐ.ടി.ഐ. വിദ്യാര്‍ഥികളും രംഗത്തിറങ്ങി. പി.ടി.എ. പ്രസിഡന്റ് വി.രാമകൃഷ്ണന്, ബാബു, അമൃത ഇലക്ട്രിക്കല്‍സ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കി. ഫാന്‍ ഉള്‍പ്പെടെയുള്ള വൈദ്യുതോപകരണങ്ങള്‍ നല്കാന് രക്ഷിതാക്കളും തയ്യാറായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി.വി.കരിയന്‍ സ്വിച്ച് ഓണ്‍കര്‍മം നിര്‍വഹിച്ചു.