ഓട്ടോമറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്
Posted on: 01 Aug 2015
മഞ്ചേശ്വരം: യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവറടക്കം മൂന്നുപേര്‍ക്ക് പരിക്ക്. ലാല്ബാഗില്നിന്ന് കണ്ടിഗെയിലേക്ക് പോവുകയായിരുന്ന ഓട്ടോയാണ് കടങ്കോടിയില് മറിഞ്ഞത്. ഓട്ടോഡ്രൈവര്‍ ജോഡുകല്ലിലെ രാജേഷ്(30), യാത്രക്കാരായ കണ്ടിഗെയിലെ യശോദ(60), കമല(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.