കോഴിക്കടത്ത് 1.19 ലക്ഷം രൂപ പിഴ ഈടാക്കി
Posted on: 01 Aug 2015
കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് ഊടുവഴികളിലൂടെ കടത്തിയ കോഴി വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം പിടിച്ചു. ബദിയഡുക്ക ഏത്തടുക്കയില്‍ െവച്ചാണ് വാഹനത്തില്‍ കടത്തുകയായിരുന്ന 42 പെട്ടി കോഴി പിടിച്ചത്. 1260 കിലോഗ്രാം തൂക്കമുണ്ട്. നികുതി, പെനാല്‍റ്റി ഇനത്തില്‍ 1.19 ലക്ഷം രൂപ ഈടാക്കി.