കൊമേഴ്‌സ് ലക്ചറര്‍ നിയമനം

Posted on: 01 Aug 2015



കാസര്‍കോട്: മഞ്ചേശ്വരം ജി.പി.എം. ഗവ. കോളേജില്‍ ഈ അധ്യയന വര്‍ഷത്തിലേക്ക് കൊമേഴ്‌സ് വിഷയത്തില്‍ താത്കാലിക ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത പാനലില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് മൂന്നിന് 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍കുറയാത്ത ബിരുദാനന്തരബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റുമാണ് യോഗ്യത. നെറ്റ് പാസായവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും.

More Citizen News - Kasargod