നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി വേണം

Posted on: 01 Aug 2015



കാസര്‍കോട്: നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നടപടി വേണമെന്ന് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി (ബി.എം.എസ്.) ആവശ്യപ്പെട്ടു. വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കണമെങ്കിലും ഇതൊന്നും പാലിക്കാതെയാണ് കെട്ടിടങ്ങള്‍ പൊങ്ങുന്നത്. ഇതാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിന് പ്രധാന കാരണം. നഗരത്തില്‍ ആവശ്യത്തിന് ട്രാഫിക് പോലീസിനെ നിയമിക്കുന്നതിനൊപ്പം പാര്‍ക്കിങ് സൗകര്യം മെച്ചപ്പെടുത്തണമെന്നും ആളുകള്‍ കൈ കാണിക്കുന്നിടത്തെല്ലാം ബസ്സുകള്‍ നിര്‍ത്തിക്കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

More Citizen News - Kasargod