ജില്ലയില്‍ എട്ട് പുതിയ എസ്.ഐ.മാര്‍; ആറുപേര്‍ക്ക് സ്ഥലംമാറ്റം
Posted on: 01 Aug 2015
കാസര്‍കോട്: ജില്ലയിലെ എട്ട് പോലീസ് സ്റ്റേഷനുകളില്‍ പുതിയ എസ്.ഐ.മാരെ നിയമിച്ചു. ആറുപേരെ സ്ഥലംമാറ്റി. ഇ.അനൂപ്കുമാറാണ് കുമ്പള സ്റ്റേഷന്‍ഹൗസ് ഓഫീസര്‍. രഞ്ജിത് രവീന്ദ്രന് അമ്പലത്തറയിലും ആദംഖാന് ബേക്കലിലും എ.സന്തോഷ്കുമാര്‍ ബദിയഡുക്കയിലും പി.രാജേഷിനെ ആദൂരും നിയമിച്ചു. അഡീഷല്‍ എസ്.ഐ. മാരായി പി.അജിത്കുമാര്‍ (കാസര്‍കോട്), ടി.ദാമോദരന്‍ (മഞ്ചേശ്വരം), പി.കെ.മുകുന്ദന് (ഹൊസ്ദുര്‍ഗ്) എന്നിവരെ നിയമിച്ചു.
ആദൂരിലെ ടി.പി.ദയാനന്ദനെ ബേഡകത്തേക്കും ബേക്കലില്‍നിന്ന് നാരായണനെ നീലേശ്വരത്തേക്കും മാറ്റിനിയമിച്ചു. ചീമേനിയിലെ വിനീഷ്്കുമാറിനെ ചിറ്റാരിക്കലിലേക്കും നീലേശ്വരത്തെ ടി.ജെ.ജോസിനെ ചീമേനിയിലേക്കും ബദിയഡുക്കയില്നിന്ന് ദാമോദരനെ സ്പെഷ്യല്‍ ബ്രാഞ്ചിലേക്കും അമ്പലത്തറയിലെ ഇ.ജെ.ജോസിനെ ഹൊസ്ദുര്‍ഗിലേക്കും നിയമിച്ചു.