യൂണിഫോം വിതരണം ചെയ്തു

Posted on: 31 Jul 2015



രാജപുരം: അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രാജപുരം ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.വിഘ്‌നേശ്വരഭട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലീലാമ്മ ജോസ് അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ അബ്രാഹാം കടുതോടി, പി.സി.തോമസ്, ടി.കെ.നാരായണന്‍, പ്രേമ സുരേഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod