സ്വീകരണംനല്കി
Posted on: 31 Jul 2015
രാജപുരം: രാജപുരം സെന്റ് പയസ് ടെന്ത് കോളേജില്‍ മൈക്രോബയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2015-ലെ ഇന്‍സ്പയേഡ് അധ്യാപക അവാര്‍ഡ് ജേതാവും കോളേജിലെ പൂര്‍വവിദ്യാര്‍ഥിയുമായ ഡോ. ഫെലിക്സ് ബാസ്റ്റിന് സ്വീകരണം നല്കി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അധ്യക്ഷതവഹിച്ചു. ഡോ. കെ.കെ.അനില്‍കുമാര്‍, ഡോ. ഫെഡ് മാത്യു, ബിജു ജോസഫ്, സരള ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഭാഷാശാസ്ത്രത്തിന്റെ പരിണാമത്തെക്കുറിച്ച് ഡോ. ഫെലിക്സ് ബാസ്റ്റിന് ക്ലാസെടുത്തു.