പാടിക്കീല്‍ ഗവ. യു.പി. സ്‌കൂളില്‍ 'മധുരം മലയാളം'

Posted on: 31 Jul 2015



ചെറുവത്തൂര്‍: പാടിക്കീല്‍ ഗവ. യു.പി. സ്‌കൂളില്‍ മാതൃഭൂമി 'മധുരം മലയാളം' പദ്ധതി തുടങ്ങി. ലയണ്‍സ് ക്ലബ്ബ് ചെറുവത്തൂരാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നുമുതല്‍ ഏഴുവരെയുള്ള എല്ലാ ക്ലാസുകളിലും മാതൃഭൂമി പത്രം ലഭ്യമാക്കും.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ലയണ്‍ എന്‍ജിനീയര്‍ കെ.ജിതേഷ് ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എം.ഗംഗാധരന്‍ മാതൃഭൂമി പത്രം പ്രഥമാധ്യാപകന്‍ വി.ദാമോദരന് കൈമാറി. മാതൃഭൂമി സര്‍ക്കുലേഷന്‍ പ്രതിനിധി ബാലകൃഷ്ണന്‍ പാടിച്ചാല്‍ പദ്ധതി വിശദീകരിച്ചു. സി.വി.ഗോവിന്ദന്‍, പി.സി.കെ.നമ്പ്യാര്‍, പി.എം.പി.അടിയോടി, എം.ദാമോേദരന്‍, ടി.രാജന്‍ എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ ഗ്രന്ഥാലയത്തിലേക്ക് ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് വക പുസ്തകം അനുവദിക്കുമെന്ന് പ്രസിഡന്റ് എം.ഗംഗാധരന്‍ കുട്ടികളെ അറിയിച്ചു.

More Citizen News - Kasargod