ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ ആദരിച്ചു

Posted on: 31 Jul 2015ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കലിനെ ചിറ്റാരിക്കാല്‍ ടീം ഓറഞ്ച് ക്ലബ് പൊന്നാടയണിയിച്ച് ആദരിച്ചു. ചിറ്റാരിക്കാലിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതിനാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ ആദരിക്കുന്നതെന്ന് ക്ലബ് പ്രവര്‍ത്തകര്‍ പറഞ്ഞു.
പുതിയ ഗ്രാമപ്പഞ്ചായത്ത് കാര്യാലയം, പ്രാഥമികാരോഗ്യ കേന്ദ്രം, ചിറ്റാരിക്കാല്‍ ബസ് സ്റ്റാന്‍ഡ് എന്നിവയുടെ നിര്‍മാണവും ചെറുപുഴ-വള്ളിക്കടവ് റോഡിന്റെ മെക്കാഡം ടാറിങ്ങിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയതും പ്രസിഡന്റിന്റെ നേട്ടമാണെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. ടോമി വാതല്ലൂര്‍ അധ്യക്ഷതവഹിച്ചു. ജോജി കാരയ്ക്കല്‍, ഷിജോ നഗരൂര്‍, എന്‍.കെ.സാലു, സജി, ഷാജി പരംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod