ബസ് സ്റ്റാന്‍ഡ് റീ ടാറിങ്: അന്വേഷണം നടത്തണം

Posted on: 31 Jul 2015



നീലേശ്വരം: നഗരസഭാ ബസ്സ്റ്റാന്‍ഡ് റീ ടാറിങ് ചെയ്ത് ദിവസങ്ങള്‍ക്കകം പൊട്ടിപ്പൊളിഞ്ഞതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ജനതാദള്‍ നീലേശ്വരം നഗരസഭാ നേതൃയോഗം ആവശ്യപ്പെട്ടു. ആഗസ്ത് രണ്ടിന് രാവിലെ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ചു. പ്രസിഡന്റ് പി.ടി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി.സി.ഗോപാലകൃഷ്ണന്‍, എം.ജെ.ജോയി, വി.കെ.ചന്ദ്രന്‍, ഇ.വി.ഗണേശന്‍, വി.വി.ഗോവിന്ദന്‍, അബ്രഹാം ജീവന്‍, ഗിരീഷ് കുന്നത്ത്, എന്‍.വിട്ടല്‍ദാസ്, രമേശന്‍ കാര്യത്ത് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod