ജൈവനഗരം പദ്ധതി: ജൈവോദ്യാനത്തിലെ വാഴകള്‍ പരിചരണമില്ലാതെ ഉണങ്ങുന്നു

Posted on: 31 Jul 2015നീലേശ്വരം: നഗരസഭയുടെ ജൈവനഗരം പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്ത് ഒരുക്കിയ ജൈവോദ്യാനത്തില്‍ നട്ട വാഴകള്‍ ഉണങ്ങുന്നു. ജൂണ്‍ മുപ്പതിനാണ് ദേശീയപാതയോരത്ത് പാലത്തിനുസമീപം തയ്യാറാക്കിയ തോട്ടത്തില്‍ ഏതാനും വാഴകള്‍ നട്ടത്. എന്നാല്‍, ആവശ്യമായ പരിചരണം ഒന്നുമില്ലാത്തതിനാല്‍ വാഴകളില്‍ പലതും ഉണങ്ങിക്കഴിഞ്ഞു. അവശേഷിക്കുന്ന ചിലത് ഏത് നിമിഷവും നശിക്കാന്‍ പാകത്തിലാണ്.
വര്‍ഷങ്ങളായി നീലേശ്വരം നഗരമാലിന്യങ്ങള്‍ തള്ളിയ ദേശീയപാതയോരത്താണ് നഗരസഭ ജൈവോദ്യാനത്തിന് സ്ഥലം കണ്ടെത്തിയത്. പ്ലൂസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യക്കൂമ്പാരത്തിനുമുകളില്‍ മണ്ണിട്ടുമൂടിയിരുന്നു. ആ മണ്ണിലാണ് തോട്ടം ഒരുക്കിയത്.
നഗരസഭാ ജീവനക്കാര്‍ ഉച്ചവരെ അവധി എടുത്താണ് ഉദ്യാനത്തിന് വേലികെട്ടി വാഴകള്‍ നട്ടത്. ഉദ്യാനത്തിന് ചുറ്റിലുമായി ഒരുക്കിയ ജൈവവേലിക്ക് മാത്രം കുഴപ്പമൊന്നുമില്ല.

More Citizen News - Kasargod