ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ വിഷമില്ലാത്ത പച്ചക്കറിക്ക് സംസ്ഥാനതല അംഗീകാരം

Posted on: 31 Jul 2015ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ജൈവപച്ചക്കറി കൃഷിക്ക് സംസ്ഥാനസര്‍ക്കാറിന്റെ പുരസ്‌കാരം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച പച്ചക്കറിക്കൃഷിക്കുള്ള അവാര്‍ഡിന്റെ രണ്ടാംസ്ഥാനം നേടിയത് ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യകേന്ദ്രമാണ്. കഴിഞ്ഞവര്‍ഷം നടത്തിയ കൃഷിയാണ് അവാര്‍ഡിന് അര്‍ഹമായത്. ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തോടുചേര്‍ന്ന ഒരേക്കര്‍ സ്ഥലത്താണ് കൃഷിചെയ്തത്. ഏത്തവാഴ, ചേന, ചീര, വെണ്ട മുതലായവയാണ് കൃഷിചെയ്തത്. പൂര്‍ണമായും ജൈവവളവും കീടനാശിനിയും മാത്രമുപയോഗിച്ചാണ് കൃഷി നടത്തിയത്. പ്രശസ്ത സീരിയല്‍ താരം അനു ജോസഫാണ് കൃഷിയുടെ വിളവെടുപ്പ് നടത്തിയത്. ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കല്‍, മെഡിക്കല്‍ ഓഫീസര്‍ ദിന്‍ഷാദ് ബിന്‍ മുഹമ്മദ് കാലടി, രാജന്‍, രവീന്ദ്രന്‍, സരോജിനി, വി.എസ്.ജോണ്‍, അജിത്ത് സി.ഫിലിപ്പ് തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.
ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കാന്റീനും ശ്രദ്ധേയമാണ്.

More Citizen News - Kasargod