ഇടിമിന്നലില്‍ വീട് തകര്‍ന്നു

Posted on: 12 Oct 2014ഉളിക്കല്‍: കനത്തമഴയിലും ഇടിമിന്നലിലും ഉളിക്കല്‍ പെരുമ്പള്ളിയിലെ കാരണത്ത് പറമ്പത്ത് ജോസഫിന്റെ വീട് തകര്‍ന്നു. വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു. ഇടിമിന്നലേറ്റ് പശു ചത്തു. കനത്തമഴയില്‍ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ജോസഫിന്റെ വീട് ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ്, ബ്ലോക്ക് അംഗം സുനില്‍ജോബ്, ഉളിക്കല്‍ അഡീഷണല്‍ എസ്.ഐ. എ.കെ.പങ്കജാക്ഷന്‍, അറബി വെറ്റിനററി സര്‍ജന്‍ പി.പി.മണിമോഹന്‍ ജോണ്‍ പതാപറമ്പല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
More News from Kannur