ഹക്കീംവധം: 25-ന് എസ്.പി. ഓഫീസ് മാര്‍ച്ച്‌

Posted on: 12 Oct 2014പയ്യന്നൂര്‍: ഹക്കീംവധക്കേസിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 25-ന് രാവിലെ 10-ന് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് കര്‍മസമിതി മാര്‍ച്ച് നടത്തും. സി.കൃഷ്ണന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കര്‍മസമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.
ഇതുസംബന്ധിച്ചുചേര്‍ന്ന യോഗത്തില്‍ സി.കൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കര്‍മസമിതി കണ്‍വീനര്‍ കെ.രാഘവന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത, വൈസ് ചെയര്‍മാന്‍ കെ.കെ.ഗംഗാധരന്‍, എന്‍.കെ.ഭാസ്‌കരന്‍, ടി.പി.സുനില്‍കുമാര്‍, ടി.സി.വി.ബാലകൃഷ്ണന്‍, പി.ജയന്‍, കെ.എം.ബാലകൃഷ്ണന്‍, ഇക്ബാല്‍, കെ.കമലാക്ഷന്‍, എം.പ്രദീപന്‍, എം.ആനന്ദന്‍, എം.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

More News from Kannur