കാട്ടിലേക്കുവിടുന്ന പാമ്പുകള്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു

Posted on: 12 Oct 2014മാലൂര്‍: കാട്ടിലേക്കുകൊണ്ടുവിടുന്ന പാമ്പുകള്‍ വനമേഖലയോടടുത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയാകുന്നു. ജില്ലയില്‍ പലേടത്തുനിന്നുമായി പിടികൂടുന്ന വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെ വനംവകുപ്പ് അധികൃതര്‍ കണ്ണവം വനമേഖലയിലാണ് കൊണ്ടുവിടുന്നത്. അതിനാല്‍ പെരുവ, കോളയാട്, പുത്തലം ഭാഗങ്ങളിലെ ജനവാസമേഖലയിലേക്ക് പാമ്പുകള്‍ ഇറങ്ങിവരുന്നു. വനത്തില്‍ മേയാന്‍വിടുന്ന ആടുകള്‍ക്ക് പാമ്പുകളുടെ കടിയേല്‍ക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
വനമേഖലയോട് അടുത്ത താമസക്കാര്‍ക്ക് കാട്ടുപന്നി, കുരങ്ങുകള്‍ തുടങ്ങിയവയുടെ ശല്യം രൂക്ഷമാകുന്നതിനിടയിലാണ് പാമ്പുകളുടെയും ഉപദ്രവം.
കഴിഞ്ഞദിവസം പുത്തലത്ത് ആടിനെ മേയ്ക്കുന്നതിനിടെ കോഴിമൂലയില്‍ ലീലയ്ക്ക് പെരുമ്പാമ്പിന്റെ കടിയേറ്റിരുന്നു.
ശിവപുരം പടുപാറയില്‍ റിട്ട. എസ്.ഐ. രാജുവിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍നിന്ന് കോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു.


More News from Kannur