കോത്തായിമുക്ക്-ചെറുപുഴ റോഡ് ഗതാഗതയോഗ്യമാക്കണം

Posted on: 12 Oct 2014പെരിങ്ങോം : കോത്തായിമുക്ക്-ചെറുപുഴ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കേരള ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്‍ പെരിങ്ങോം ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പെരിങ്ങോം സി.ആര്‍.പി.എഫ്. കേന്ദ്രം, പെരിങ്ങോം ഗവ. കോളേജ്, ഗവ. ഐ.ടി.ഐ. തുടങ്ങിയ പ്രധാന സ്ഥലങ്ങളുള്ള പെരിങ്ങോെേത്തക്കത്താന്‍ ദുരിതമനുഭവിക്കുകയാണ്. എല്ലാസ്ഥലങ്ങളിലും റോഡുതകര്‍ന്ന് ഗതാഗതം ദുരിതമായിരിക്കുകയാണ്. സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം എം.പി.ദാമോദരന്‍ ഉദ്ഘാടനംചെയ്തു. എം.വി.മോഹനന്‍ അധ്യക്ഷതവഹിച്ചു. സംഘടനാ റിപ്പോര്‍ട്ട് കെ.പി.കുഞ്ഞിരാമന്‍ അവതരിപ്പിച്ചു. കെ.കെ.കുഞ്ഞിക്കണ്ണന്‍, നാരായണന്‍ ശ്രീകണ്ഠപുരം, എന്നിവര്‍ പ്രസംഗിച്ചു. കെ.പി.പ്രദീപന്‍ സ്വാഗതവും ടി.വി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എം.വി.മോഹനന്‍( പ്രസി.), കെ.പി.പ്രദീപന്‍(സെക്ര.), എന്‍.പി.പ്രേമന്‍(ഖജാ.) പി.എന്‍.ചന്ദ്രന്‍, എന്‍.മഹേഷ് (വൈ.പ്രസി.), പി.പി.രാജേഷ്, എം.വി.ലക്ഷ്മണന്‍(ജോ.സെക്ര.)
More News from Kannur