നെല്ലും മീനും പദ്ധതിയില്‍ വന്‍ വിളവെടുപ്പ്‌

Posted on: 12 Oct 2014ചെറുകുന്ന്: ചെറുകുന്ന് ഗ്രാമപ്പഞ്ചായത്തിലെ ദാലില്‍, പുന്നച്ചേരി പ്രദേശത്ത് ഇരുപത് വര്‍ഷത്തിലേറെയായി തരിശിട്ടിരുന്ന 27.5 ഏക്കര്‍ കൈപ്പാട് ഭൂമിയിലെ നെല്ലും മീനും കൃഷിയില്‍ വന്‍ വിളവ്. നെല്‍ക്കൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്രി കെ.പി.മോഹനന്‍ ഉത്സവാന്തരീക്ഷത്തില്‍ ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് എം.എല്‍.എ. അധ്യക്ഷതവഹിച്ചു. ചെറുകുന്ന് പഞ്ചായത്തിലെ ഐശ്വര്യ, സമൃദ്ധി എന്നീ സ്വയംസഹായസംഘമാണ് പദ്ധതി നടപ്പാക്കിയത്. ഓരുജല വികസന ഏജന്‍സി (അഡാക്ക്)യാണ് പദ്ധതി നടപ്പാക്കാന്‍ പ്രോത്സാഹനം നല്കിയത്. അഡാക്കിന്റെ സാമ്പത്തികസഹായത്തിന് പുറമെ ചെറുകുന്ന് സര്‍വീസ് സഹകരണ ബാങ്ക് കടം നല്കിയും ഇവരെ സഹായിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി.നാരായണന്‍, ജില്ലാ പഞ്ചായത്തംഗം പി.പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കണ്ണന്‍, ചെറുകുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണി, ടി.വനജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.വി.ശോഭന, ടി.പ്രീത, വാര്‍ഡംഗം ടി.അമ്പു, കൃഷി ഓഫീസര്‍മാരായ കെ.രാഖി, പി.കെ.രാധാകൃഷ്ണന്‍, എന്‍.ദാമോദരന്‍, വി.വി.നാരായണന്‍ മാസ്റ്റര്‍, എ.സി.മഹമൂദ് എന്നിവര്‍ സംസാരിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.വനജയെയും കൃഷി ഓഫീസര്‍ പി.കെ.രാധാകൃഷ്ണനെയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി.നാരായണന്‍ ഉപഹാരം നല്കി ആദരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ.മോഹനന്‍ സ്വാഗതവും ചെയര്‍മാന്‍ കെ.വി.നാരായണന്‍ നന്ദിയും പറഞ്ഞു.


More News from Kannur